വീണ്ടും .......
- sumithajothidas
- May 29, 2023
- 1 min read

വരാം ഞാൻ ഒരിക്കൽ നീയുള്ള ലോകങ്ങളിൽ .....
എന്തൊരു ഫീൽ ആണ് ഈ ഗാനത്തിന് . പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടപെടുന്ന ഒന്ന് ....
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ എന്റെ ഈ ബ്ലോഗ് തുറക്കുന്നത് തന്നെ .ഡൊമൈൻ തന്നെ എക്സ്പൈർ ആകുന്നു എന്ന് കണ്ടപ്പോൾ ആണ് പുതുക്കിയേക്കാം എന്ന് തീരുമാനിച്ചത് . പുതുക്കി കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം എന്തെങ്കിലും എഴുതിയാലോ എന്ന് . അപ്പോഴാണ് എപ്പോഴും മനസ്സിലും ചുണ്ടിലും തങ്ങി നിന്ന ഈ ഗാനം കടന്നു വന്നത് .
തുടക്കവും കോൺടെന്റും തമ്മിൽ ബന്ധം ഒന്നുമില്ല എന്ന് ആരും കരുതേണ്ട . ഞാൻ ഈ ഗാനത്തിലേക്ക് തന്നെ ആണ് വരുന്നത് .
ജോജു ജോർജ് അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ ആണ് ഞാൻ ശ്രദ്ധിച്ചത് . കേട്ട അന്ന് മുതൽ ഒരു നൂറ് തവണ എങ്കിലും ഞാൻ ഈ ഗാനം കേട്ട് കാണും . കറ തീർന്ന ഒരു സ്നേഹ നൊമ്പരം .
തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾക്ക് മരണത്തിലും കൊടുക്കുന്ന ഒരു ഉറപ്പ് . അതാരാണ് ഒരു ജന്മത്തിൽ ആഗ്രഹിക്കാത്തത് .ഇഹലോകത്തും ഒന്നിക്കണം എന്ന ആഗ്രഹം ....
എന്നെ ഒരുപാട് കൊതിപ്പിച്ച മറ്റൊരു വരി "കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം " : എന്ത് മനോഹരം .
ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു നിറവ് എനിക്ക് വാക്കുകളിൽ കിട്ടുന്നില്ല ....
Comments